ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഭീകരന് ഹാഫിസ് സയീദിനേയും ലഷ്കര്‍ ഇ ത്വയ്ബയെയേും പിന്തുണച്ച് പാകിസ്ഥാന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്.ഒരു പ്രദേശിക മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം മുഷറഫ് വ്യക്തമാക്കിയത്.
ഞാന്‍ ലഷ്കര്‍ ഇ ത്വയ്ബയെ പിന്തുണയ്ക്കുന്ന ആളാണ്.അവര്‍ക്ക് തിരിച്ചും എന്നോട് അങ്ങനെയാണ്.എനിക്ക് ഹാഫിസ് സയീദിനെ ഇഷ്ടമാണ്.അദ്ദേഹവുമായി കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ടെന്നും മുഷറഫ് പറഞ്ഞു.
ഇന്ത്യന്‍ സൈന്യത്തെ ആക്രമിക്കുന്നതുള്‍പ്പെടെ കശ്മീരില്‍ ലഷ്കര്‍ ഇ ത്വയ്ബ നടത്തിവരുന്ന നടപടികളോട് പിന്തുണയാണെന്നും അമേരിക്കയുമായി ചേര്‍ന്ന് ലഷ്കര്‍ ഇ ത്വയ്ബയെ ഇന്ത്യ ഭീകര സംഘടനയായി പ്രഖ്യാപിച്ചുവെങ്കിലും അവര്‍ ഏറ്റവും വലിയ സേനയാണെന്നും മുഷറഫ് പറഞ്ഞു.
കശ്മീര്‍ വിഷയം അത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുളളതാണെന്നും അതില്‍ ലഷ്കര്‍ ഇ ത്വയ്ബ ഇടപെടുക തന്നെ ചെയ്യുമെന്നും മുഷറഫ് പറഞ്ഞു.
വീട്ടുതടങ്കലിലായിരുന്ന ഹാഫിസ് സയീദിനെ തെളിവുകള്‍ ഇല്ലെന്ന് ചുണ്ടിക്കാട്ടി കഴിഞ്ഞ ദിവസം പാകിസ്ഥാന് കോടതി വെറുതെ വിട്ടിരുന്നു.എന്നാല്‍ വീട്ടുതടങ്കലില്‍ നിന്ന് മോചിതനായ ഉടന്‍ തന്നെ കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കെതിരെ പ്രവര്‍ത്തിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന സന്ദേശം ഹാഫിസ് സയീദ് പുറത്ത് വിട്ടിരുന്നു