വാഷിംഗ്ടണ്‍:ഉത്തരകൊറിയയുമായുളള ബന്ധം അവസാനിപ്പിക്കാന്‍ അമേരിക്ക മറ്റു രാജ്യങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി.
യുഎസില്‍ എവിടെയും ചെന്നെത്താവുന്ന പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചതിനു പിന്നാലെയാണ് നിലപാട് കടുപ്പിച്ച് അമേരിക്ക രംഗത്തെത്തിയിരിക്കുന്നത്.
യുഎന്‍ അംബാസിഡര്‍ നിക്കി ഹേലിയാണ് ഇത് സംബന്ധിച്ച് വിവരം വ്യക്തമാക്കിയത്.അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇത് സംബന്ധിച്ച് ചൈനീസ് പ്രസിഡന്റ് അടക്കമുളളവരുമായി ചര്‍ച്ച നടത്തിയെന്നും ഹേലി പറഞ്ഞു.
ഉത്തരകൊറിയയ്ക്കെതിരെ കടുത്ത നിലപാടുമായി മുന്നോട്ട് പോകാനാണ് അമേരിക്കയുടെ തീരുമാനമെന്നും ഹേലി പറഞ്ഞു.
അമേരിക്ക ഉള്‍പ്പടെയുളള രാജ്യങ്ങളുടെ എതിര്‍പ്പുകളും മുന്നറിയിപ്പുകളും അവഗണിച്ചാണ് ഉത്തരകൊറിയ ബുധാനാഴ്ച്ച മിസൈല്‍ പരീക്ഷണം നടത്തിയത്.