അബുദാബി : യു.ഇ.എ. ദേശീയദിനാഘോഷങ്ങള്‍ക്കായി ഒരുങ്ങി അബുദാബി.
യു.എ.ഇ. ദേശീയപതാക പതിച്ച വസ്ത്രങ്ങളും ബാന്‍ഡുകളും തൊപ്പികളുമെല്ലാം വാങ്ങാനെത്തുന്നവരുടെ തിരക്കാണ് അബുദാബിയിലെ വിപണിയിലെങ്ങും.
യു.ഇ.എ. ദേശീയദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി അബുദാബിയിലെ ഹൈപ്പർ മാർക്കെറ്റുകളിലും ഷോപ്പിംഗ് മാളുകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.യു.എ.ഇ. ദേശീയപതാക പതിച്ച വസ്ത്രങ്ങളും ബാന്‍ഡുകളും തൊപ്പികളുമെല്ലാം കടകളില്‍ നിറഞ്ഞുകഴിഞ്ഞു.
ദേശിയദിനാഘോഷത്തിന്റെ അവധി ദിനങ്ങൾ ആരംഭിച്ചതോടെയാണ് തിരക്ക് കൂടിയത്. ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായി ബഹുനില കെട്ടിടങ്ങളിലും, പാർക്കുകളിലും, റോഡിന്റെ ഇരുവശങ്ങളിലും ക്രമീകരിച്ചിരികുന്ന പ്രത്യേക വര്‍ണവിളക്കുകള്‍ ആഘോഷങ്ങൾക്ക് ഉത്സവച്ചായ നൽകുന്നുണ്ട്.
യു.എ.ഇ. ദേശീയപതാകയ്ക്ക് കീഴില്‍ ഏഴ് എമിറേറ്റുകളിലെ മുൻ ഭരണാധികാരികൾ ഒന്നിച്ച് നില്ക്കുന്ന വലിയ കാന്‍വാസിലുള്ള വർണ്ണ വിളക്കുകൾ കൊണ്ട് അലങ്കരിച്ച ചിത്രങ്ങള്‍ നഗരത്തില്‍ പലയിടത്തും കാണാം.