കണ്ണൂർ: തോട്ടടയിൽ ആർ.എസ്.എസ് പ്രവർത്തകനായ കോളേജ് വിദ്യാർഥിയെ നേരെ സി പി എമ്മുകാർ മർദിച്ചു. ധർമ്മടം സ്വാമിക്കുന്നു സ്വദേശിയും പോളിടെക്നിക് വിദ്യാർഥിയുമായ അഖിലിന് നേരെയാണ് അക്രമം നടന്നത്. സംഘടിച്ചെത്തിയ അക്രമികൾ ഇരുമ്പ് വടികൊണ്ട് അഖിലിന്റെ തലക്ക് അടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായ ഇയാളെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു