കൊച്ചി: കൊച്ചിയിലെ കടവന്ത്ര പോലീസ് സ്റ്റേഷന് വളപ്പില്‍ അസി.സബ് ഇന്‍സ്പെക്ടര്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
മുളവുകാട് സ്വദേശി പി.എം.തോമസിനെയാണ് സ്റ്റേഷനോട് ചേര്‍ന്ന ഷെഡ്ഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
തോമസ് പ്രതിയായ കേസിന്റെ വിചാരണ മുവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ആരംഭിക്കാനിരിക്കെയാണ് സംഭവം.
സബ് കളക്ടറും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.