തിരുവനന്തപുരം:മെഡിക്കല്‍ ബന്ദിന്റെ ഭാഗമായി രോഗികള്‍ക്ക് ചികിത്സ നിഷേധിച്ചത് നിയമ വിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
മെഡിക്കല്‍ ബന്ദിന്റെ പേരില്‍ സംസ്ഥാനത്ത് അടിയന്തര ചികിത്സ ആവശ്യമുളള നൂറ് കണക്കിന് രോഗികള്‍ വലഞ്ഞത് മാപ്പ് അര്‍ഹിക്കാത്ത കുറ്റമാണെന്നും കമ്മീഷന് പറഞ്ഞു.
ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടി ഡോക്ടര്‍മാര്‍ക്ക് സമരം ചെയ്യാം എന്നാല്‍ അത് രോഗികളുടെ ജീവന് എടുത്ത് കൊണ്ടാകരുതെന്ന് കമ്മീഷന് ചൂണ്ടിക്കാട്ടി.
മെഡിക്കല്‍ ബന്ദ് ദിവസം ചികിത്സിക്കാനെത്തിയ ഡോക്ടറെ വിളിച്ചിറക്കിയ സംഭവം ഉള്‍പ്പെടെ ബന്ദ് ദിവസം സംസ്ഥാനത്ത് നടന്ന ചികിത്സ നിഷേധങ്ങള്‍ അന്വേഷിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നാലാഴ്ചക്കകം റിപ്പോര്‍ട്ട് നല്കണമെന്നവും കമ്മീഷന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.