Gulf

ഭാഗ്യദേവത കടാക്ഷിച്ചു; അബുദാബിയില്‍ മലയാളിക്ക് 20 കോടി രൂപ സമ്മാനം

അബുദാബി : ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പില്‍ എക്കാലത്തെയും വലിയ സമ്മാനമായ 12 ദശലക്ഷം ദിര്‍ഹം (ഏകദേശം 20.7 കോടി ഇന്ത്യന്‍ രൂപ) മലയാളിക്ക്. ദുബായില്‍ ജോലിചെയ്യുന്ന ഹരികൃഷ്ണന്‍.വി.നായരാണ് (42) നറുക്കെടുപ്പില്‍ വിജയിച്ചത്.

ഹരികൃഷ്ണന്റെ ടിക്കറ്റായ 086828 ഒന്നാം സമ്മാനം ലഭിച്ചത്. ഇത് മൂന്നാം തവണയാണ് ടിക്കറ്റെടുത്തതെങ്കിലും ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ഹരികൃഷ്ണന്റെ ആദ്യ പ്രതികരണം. ഞായറാഴ്ച്ച രാവിലെയാണ് നറുക്കെടുപ്പ് നടന്നത്. വര്‍ഷാവസാനത്തെ ഏറ്റവും ഉയര്‍ന്ന സമ്മാനം നല്‍കുന്ന നറുക്കെടുപ്പാണ് ഇത്.

വിജയിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഡ്യൂട്ടി ഫ്രീ അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല. ഡ്യൂട്ടി ഫ്രീയുടെ ഏഴ് സമ്മാനങ്ങള്‍ക്കുള്ള നറുക്കെടുപ്പാണ് നടന്നത്. ഇതില്‍ രണ്ടും ഏഴും സമ്മാനങ്ങള്‍ യഥാക്രമം ഫിലിപ്പൈന്‍സ്, നേപ്പാള്‍ സ്വദേശികള്‍ക്കും ബാക്കി മുഴുവന്‍ സമ്മാനങ്ങള്‍ ഇന്ത്യക്കാര്‍ക്കുമാണ്.

ഇതുവരെ ബിഗ് ടിക്കറ്റ് മില്യനയര്‍ നറുക്കെടുപ്പില്‍ ഏറ്റവും കൂടുതല്‍ സമ്മാനം സ്വന്തമാക്കിയിട്ടുള്ളത് ഇന്ത്യക്കാരാണ്.ഇവരില്‍ മലയാളികളാണ് കൂടുതലും.

4K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close