ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ഐഎസ് ഭീകരര്‍ ശക്തിപ്രാപിക്കുന്നതായി പാകിസ്ഥാന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസ് സ്റ്റഡീസിന്റെ റിപ്പോര്‍ട്ട്.
ആറോളം വലിയ ഭീകരാക്രമണങ്ങളാണ് കഴിഞ്ഞ വര്‍ഷം പാകിസ്ഥാനില്‍ ഐഎസ് ഭീകരര്‍ നടത്തിയത്.ഇവയെല്ലാം ഏറ്റവും മാരകമായവയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇവര്‍ നടത്തിയ സ്ഫോടനങ്ങളില്‍ 153 പേരാണ് കൊല്ലപ്പെട്ടിട്ടുളളത്.സിന്ധ്,ബലൂചിസ്ഥാന്‍ എന്നിവിടങ്ങളിലാണ് ഐഎസ് ഭീകരര്‍ക്ക് സ്വാധീനമുളളത്.
ഭീകരവാദികളെ തുരത്താന്‍ രാജ്യം മുന്നിട്ടിറങ്ങണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.2017 ല്‍ പാകിസ്ഥാനില്‍ നടന്നത് 370 ഭീകരാക്രമണങ്ങളാണ്.