തിരുവനന്തപുരം: കെ.മുരളീധരന് മെഡിക്കല്‍ റീ ഇമ്പേഴ്സ്മെന്റ് നടത്തിയത് വ്യവസ്ഥകള്‍ ലംഘിച്ച്.20 മാസത്തിനിടയില്‍ 26 ലക്ഷത്തോളം രൂപയാണ് റീ ഇമ്പേഴ്സ്മെന്റ് നടത്തിയത്.
ലക്ഷങ്ങള്‍ വരുമാനമുള്ള മകനെ ആശ്രിതനാക്കിയാണ് മുരളീധരന് മെഡിക്കല്‍ റീ ഇമ്പേഴ്സ്മെന്റ് നടത്തിയത്.
മുരളീധരന്റെ മകന്റെ 2015-16 ലെ വരുമാനം 16 ലക്ഷത്തോളം രൂപയാണ്.കെ മുരളീധരന് പണം റീഇമ്പേഴ്മെന്റ് നടത്തിയത് മകന് സ്വകാര്യ സ്ഥാപനത്തിന്റെ സി.ഇ.ഒ ആയിരുന്ന കാലത്താണ്.
കെ. മുരളിധരന്റെ ആ സമയത്തെ വരുമാനം 7.5 കോടിയോളം രൂപയായിരുന്നു എന്ന് തെളിവുകള്‍ വ്യക്തമാക്കുന്നു.
ഇതോടെ ആശ്രിതനായ മകന് ചികിത്സ നടത്താനാണ് റീ ഇമ്പേഴ്സ്മെന്റ് നടത്തിയതെന്ന് ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ കെ മുരളീധരന് ഉന്നയിച്ച വാദമാണ് പൊളിഞ്ഞിരിക്കുന്നത്.