ന്യൂഡൽഹി : ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ത്യയിലെത്തി . പ്രോട്ടോക്കോൾ മാറ്റിവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനത്താവളത്തിലെത്തി ഇസ്രയേൽ പ്രധാനമന്ത്രിയെ സ്വീകരിച്ചു. നെതന്യാഹുവിന്റെ സന്ദർശനം ചരിത്രപരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . നന്ദിയറിയിച്ച് നെതന്യാഹു.
സാധാരണയായി മറ്റ് രാഷ്ട്രത്തലവന്മാർ സന്ദർശനത്തിനെത്തുമ്പോൾ പ്രധാനമന്ത്രി നേരിട്ടെത്തി സ്വീകരിക്കാറില്ല . മന്ത്രിമാരുടെ സ്വീകരണത്തിനു ശേഷം രാഷ്ട്രപതി ഭവനിൽ വച്ചായിരിക്കും സാധാരണയായി ഔദ്യോഗിക സ്വീകരണം . എന്നാൽ മോദി നേരിട്ടെത്തി നെതന്യാഹുവിനെ സ്വീകരിക്കുകയായിരുന്നു.
മോദിയുടെ ഇസ്രയേൽ സന്ദർശനത്തിൽ നെതന്യാഹുവും പ്രോട്ടോക്കോൾ മാറ്റിവച്ച് നേരിട്ടെത്തി സ്വീകരിച്ചിരുന്നു. അതിനു ശേഷം ആറുമാസം കഴിഞ്ഞാണ് നെതന്യാഹും ഇന്ത്യയിലെത്തുന്നത് . ഇന്ത്യ സന്ദർശിക്കുന്ന രണ്ടാമത്തെ ഇസ്രയേൽ പ്രധാനമന്ത്രിയാണ് നെതന്യാഹു. 2002 ൽ വാജ്പേയി സർക്കാരിന്റെ കാലത്ത് ഇന്ത്യയിലെത്തിയ ഷിമോൺ പെരസായിരുന്നു ആദ്യമായി ഇന്ത്യ സന്ദർശിച്ച ഇസ്രയേൽ പ്രധാനമന്ത്രി.