കൊച്ചി: സഹോദരന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് 260 ദിവസങ്ങളിലധികമായി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന ശ്രീജിത്തിന് പിന്തുണയുമായി നടൻ പ്രിഥ്വിരാജ് രംഗത്തെത്തി.
സ്വന്തം കുടുംബത്തിനും സഹോദരനും വേണ്ടിയായിരിക്കാം നിങ്ങൾ ചെയ്യുന്നത് സമരം ചെയ്യുന്നത്. എന്നാല്‍, കഴിഞ്ഞ രണ്ട് വർഷത്തെ പോരാട്ടത്തിലൂടെ നിങ്ങൾ നിശബ്ദതയും സമാധാനപരമായ സമരങ്ങളും മറന്ന ഒരു തലമുറയ്ക്ക് മുന്നിൽ പ്രതീക്ഷയുടെ ആൾരൂപമായി മാറുകയാണ് ചെയ്തത്.
നിങ്ങൾ ഒറ്റയ്ക്ക് പ്രതിനിധാനം ചെയ്യുന്നത് നമുക്ക് അതിവേഗം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന, നമ്മൾ വിലകൽപിക്കാത്ത, ആധുനിക കാലത്തെ മനുഷ്യന്റെ ഏറ്റവും വിലപ്പെട്ട മൂല്യമാണ്. സത്യത്തിനുവേണ്ടിയുള്ള ത്വരയാണത്. കള്ളമെന്ന് ഉറപ്പുള്ളതിനോട് സന്ധി ചെയ്യാനുള്ള വിസമ്മതിക്കലാണ്.
നന്ദി സഹോദര. നിങ്ങൾക്ക് ചുറ്റുള്ള സമൂഹ മനസാക്ഷിയെ തൊട്ടുണർത്തിയതിന്.
നിങ്ങൾ തേടിക്കൊണ്ടിരിക്കുന്ന സത്യം കൈവരിക്കുമാറാവട്ടെ. നിങ്ങൾ അർഹിക്കുന്ന നീതി നിങ്ങൾക്ക് ലഭ്യമാവട്ടെ. നിങ്ങളിൽ നിന്ന് അകലുന്ന സമാധാനം കണ്ടെത്താനും കഴിയട്ടെയെന്നും പ്രിഥ്വിരാജ് തന്റെ ഫേസ്ബുക്കിൽ കുറിച്ചു.