കൊച്ചി: ആലുവയിൽ വൻ കവർച്ച. വീട് കുത്തിത്തുറന്ന് 100 പവനും ഒരു ലക്ഷം രൂപയും കവർന്നു. ആലുവ മഹിളാലയം കവലയിൽ പടിഞ്ഞാറേ പറമ്പിൽ അബ്ദുള്ളയുടെ വീട്ടിൽ നിന്നാണ് സ്വർണവും പണവും കവർന്നത്. വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു കവർച്ച. ഇന്ന് രാവിലെ ഇവരുടെ കുടുംബം മമ്പുറത്ത് സന്ദർശനത്തിന് പോയതായിരുന്നു.
രാത്രി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരമറിഞ്ഞത്. വീടിന് പിന്നിലെ ‘ കതകിന്റെ താഴ് തകർത്ത് മോഷ്ടാവ് അകത്ത് കടന്നത്. വാക്കത്തിയും പിക്കാസും വീടിനകത്ത് കണ്ടെത്തി. വീട് മുഴുവൻ വലിച്ച് വാരി പരിശോധിച്ച നിലയിലാണ്.
എസ്.ഐ യാക്കോബിന്റെ നേതൃത്വത്തിൽ പോലീസ് പരിശോസന നടത്തി. വിവാഹാവശ്യത്തിന് ലോക്കറിൽ നിന്നെടുത്തതായിരുന്നു സ്വർണം.