ചെങ്ങന്നൂർ: അന്തരിച്ച ചെങ്ങന്നൂർ എം എൽഎ കെ കെ രാമചന്ദ്രൻ നായരുടെ സംസ്കാരം ഇന്ന് നടക്കും. ഔദ്യോഗിക ബഹുമതികളോടെ വൈകിട്ട് അഞ്ചിന് ചെങ്ങന്നൂരിലാണ് സംസ്കാരം.
ഭൗതികദേഹം ഇന്നലെ വൈകിട്ട് തിരുവനന്തപുരത്ത് എത്തിച്ചു.വിജെടി ഹാളിൽ പൊതുദർശനത്തിന് വെച്ചതിന് ശേഷം ജന്മനാടായ ചെഹന്നൂരിലേക്ക് കൊണ്ടുപോകും.
കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്നലെ പുലർച്ചെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു രാമചന്ദ്രൻനായരുടെ അന്ത്യം.