കൊച്ചി: ആലുവ പുളിനച്ചൂടിന് സമീപം റെയിൽവേ ട്രാക്കിൽ വിള്ളൽ . ഇതേ തുടർന്ന് ഒരു ട്രാക്കിലൂടെയുള്ള ട്രെയിൻ ഗതാഗതം നിർത്തിവച്ചു .
ഇന്ന് രാവിലെ 7 മണിയോടെയാണ് വിള്ളൽ ശ്രദ്ധയിൽപ്പെട്ടത്. വിള്ളൽ ഉണ്ടായതിനെ തുടർന്ന് എറണാകുളം ഭാഗത്തേയ്ക്കുള്ള ട്രെയിൻ ഗതാഗതമാണ് തടസ്സപ്പെട്ടത്.
പിന്നീട് ഗതാഗതം പുനഃസ്ഥാപിച്ചു.