കൊച്ചി: സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടും സര്‍ക്കാരിന്റെ തുടര്‍ നടപടികളും ചോദ്യം ചെയ്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ഫെബ്രുവരി ഏഴിലേക്ക് മാറ്റി വച്ചു.
ജുഡീഷ്യല്‍ കമ്മീഷന്റെ പരിഗണനാ വിഷയങ്ങളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു ഹര്‍ജി.
നേരത്തെ ഹര്‍ജി പരിഗണിച്ച കോടതി സരിതയുടെ കത്ത് ചര്‍ച്ച ചെയ്യുന്നത് വിലക്കണമെന്ന ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം അംഗീകരിച്ചിരുന്നു. ഒപ്പംസോളാര് കമ്മീഷന് റിപ്പോര്‍ട്ട് പുറത്ത് വന്നതിനു പിന്നാലെ വാര്‍ത്താകുറിപ്പ് ഇറക്കിയ മുഖ്യമന്ത്രിയുടെ നടപടിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.