ന്യൂഡൽഹി: തോമസ് ചാണ്ടിയുടെ കേസ് പരിഗണിക്കുന്നതിൽ നിന്ന് വീണ്ടും ജഡ്ജി പിൻമാറി. ജസ്റ്റിസ് അഭയ് മനോഹർ സാപ്രെയാണ് കേസിൽ നിന്ന് പിൻമാറിയത്.
ജഡ്ജിമാരായ ആർ കെ അഗർവാൾ, അഭയ് മനോഹർ സാപ്രെ എന്നിവരടങ്ങുന്ന ബഞ്ചിന്റെ പരിഗണനയ്ക്കാണ് കേസ് ലിസ്റ്റ് ചെയ്തിരുന്നത്.
അഭയ് മനോഹർ സാപ്രെ അടങ്ങുന്ന ബഞ്ച് കേസ് പരിഗണിക്കരുതെന്ന് തോമസ് ചാണ്ടി ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്ച്ച കേസ് പുതിയ ബഞ്ചിന്റെ പരിഗണനയ്ക്ക് വരും.