കണ്ണൂർ :പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മദ്രസാ അധ്യാപകനെ പോലീസ് പിടികൂടി. പാലക്കാട് സ്വദേശി മുഹമ്മദലിയെയാണ് പേരാവൂർ പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രായപൂർത്തിയാകാത്ത അഞ്ച് പെൺകുട്ടികളെ പീഡിപ്പിച്ചെന്നാരോപിച്ചാണ് മദ്രസാ അധ്യാപകനായ മുഹമ്മദലിയെ പോലീസ് അറസ്റ്റ് ചെയ്തത്. സ്കൂളിൽ ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗൺസിലിങ്ങിനിടെയാണ് പീഡനത്തിരയായ വിവരം കുട്ടികൾ പറഞ്ഞത്.
തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ പോലീസിനെയും പീഡനത്തിനിരയായ പെൺകുട്ടികളുടെ മാതാപിതാക്കളെയും വിവരമറിയിക്കുകയായിരുന്നു. ചൈൽഡ് ലൈനിന്റെ നിർദ്ദേശത്തെ തുടർന്ന് പേരാവൂർ പോലീസ് പോക്സോ നിയമപ്രകാരം മദ്രസാ അധ്യാപകനായ മുഹമ്മദലിക്കെതിരെ കേസെടുക്കുകയായിരുന്നു.
പ്രതിയെ പാലക്കാട്ടെ വീട്ടിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് തലശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഈ മാസം ഇരുപത്തിയൊമ്പത് വരെ കോടതി റിമാന്റ് ചെയ്തു.