കോട്ടയം : കുമരകത്ത് കായല്‍ കയ്യേറി നടത്തുന്ന റിസോര്‍ട്ടുകള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ പഞ്ചായത്തില്‍ അടയ്ക്കാനുള്ള നികുതി കോടികളാണ്.
സിപിഎം ഭരിക്കുന്ന ബാങ്ക് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ വന്‍ തുകയാണ് നികുതിയിനത്തില്‍ പഞ്ചായത്തില്‍ അടയ്ക്കാനുള്ളത്.
പതിനഞ്ച് ഏക്കറിലേറെ കായല്ഭൂമിയാണ് കുമരകത്ത് റിസോര്‍ട്ട് മാഫിയ കയ്യേറിയിരിക്കുന്നത്. ബാക്ക് വാട്ടര്‍ റിപ്പിള്‍സ്, ഹോട്ടല്‍ അബാദ്, സൂരി റിസോര്‍ട്ട്, ലേക്ക് റിസോര്‍ട്ട്, ലേക്ക് സോംഗ് റിസോര്‍ട്ട് തുടങ്ങിയവയാണ് കയ്യേറ്റം നടത്തിയ റിസോര്‍ട്ടുകള്‍.
ഇതില്‍ ലേക്ക് സോംഗ് റിസോര്‍ട്ട് കുമരകം പഞ്ചായത്തില്‍ അടയ്ക്കാനുള്ള നികുതിക്കുടിശ്ശിക ലക്ഷങ്ങളാണ്. ലേക്ക് സോംഗിനൊപ്പം കയ്യേറ്റം നടത്തിയ റിസോര്‍ട്ടുകളില്‍ പലതും ഇത്തരത്തില്‍ നികുതിക്കുടിശ്ശിക നല്‍കാനുണ്ട്.
നിയമലംഘനത്തിനെതിരെ കൃത്യമായി നടപടിയെടുക്കാത്ത അധികാരികള്‍ നികുതിവെട്ടിപ്പിനും കൂട്ടു നില്‍ക്കുകയാണ്. കോട്ടയം താലൂക്കില്‍ വിവിധ കയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ പൂര്‍ണ്ണമായി പരിഹരിക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടില്ല.