തിരുവനന്തപുരം: ചികിത്സയുടെ മറവില്‍ ധൂര്‍ത്ത് നടത്തി മുതിര്‍ന്ന സിപിഐ അംഗങ്ങളും.സ്വകാര്യ ആശുപത്രികളിലെ ചികിത്സയുടെ പേരില്‍ ലക്ഷങ്ങള്‍ റീ ഇമ്പേഴ്സ് ചെയ്തു.
സി.ദിവാകരന് കൈപ്പറ്റിയത് ഇരുപത് മാസത്തിനിടെ 10,47,109 രൂപയെന്ന് തെളിവുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം കെ മുരളീധരൻ എംഎൽഎയുടേതടക്കമുള്ള ചികിത്സാ ചെലവുകൾ ജനം ടിവി പുറത്തുവിട്ടിരുന്നു. 20 മാസത്തിനിടയിൽ മുരളീധരൻ കൈപ്പറ്റിയത് ഇരുപത്തി ആറ് ലക്ഷത്തോളം രൂപയാണ്. പി.ടി തോമസ് പത്തൊൻപത് ലക്ഷത്തോളം രൂപയും എം.കെ മുനീർ പത്ത് ലക്ഷം രൂപയോളവും കൈപ്പറ്റിയിരുന്നു.
നേരത്തെ ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെ ചികിത്സാ ചിലവ് സംബന്ധിച്ച രേഖകൾ ജനം ടിവി പുറത്തുവിട്ടിരുന്നു. കണ്ണാടിയ്ക്ക് 28000 രൂപയുടെ ബില്ല് ഹാജരാക്കിയതും ഭർത്താവിന്റെ ചികിത്സാ ചിലവിനുള്ളിൽ പൊറോട്ടയുടെയും ഗോപി മഞ്ചൂരിയന്റെയും ബില്ല് ഉൾപ്പെടുത്തിയതും വ്യാജ സത്യവാങ്മൂലം സമർപ്പിച്ചതും വിവാദമായിരുന്നു.
ഇത് സംബന്ധിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് കേസെടുത്ത് പ്രാഥമിക അന്വേഷണം തുടങ്ങിയിരുന്നു.
https://www.youtube.com/watch?v=yRpMCNpBq8A