India

ഹജ്ജ് സബ്സിഡി നിർത്തലാക്കി

ന്യൂഡൽഹി : ഹജ്ജിനു നൽകുന്ന സബ്സിഡി കേന്ദ്രസർക്കാർ നിർത്തലാക്കി.കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മുഖ്തർ അബ്ബാസ് നഖ്‌വിയാണ് സബ്സിഡി നിർത്തലാക്കിയ വിവരം സ്ഥിരീകരിച്ചത്.

2022 ആകുമ്പോഴേക്കും സബ്സിഡി നിർത്തലാക്കണമെന്നുള്ള 2012 ലെ സുപ്രീം കോടതി വിധിക്കനുസരിച്ചാണ് തീരുമാനം. ഹജ്ജ് സബ്സിഡിക്ക് ചെലവാക്കുന്ന തുക മുസ്ളിം സമുദായത്തിന്റെ വിദ്യാഭ്യാസ പരിഷ്കരണത്തിന് ഉപയോഗിക്കും .

ഹജ്ജ് ക്വോട്ടയിൽ സൗദി അയ്യായിരത്തിന്റെ കൂടുതൽ വരുത്തിയതോടെ ഈ വർഷം ഒന്നേമുക്കാൽ ലക്ഷം പേർ ഹജ്ജിനു പോകുമെന്നാണ് കണക്ക് .ഇന്ത്യയിൽ നിന്ന് കടൽ വഴിയുള്ള ഹജ്ജ് യാത്രയ്ക്ക് സൗദി നേരത്തെ അനുവാദം നൽകിയിരുന്നു.

5K Shares

Please scroll down for comments

Close
Close