ശ്രീജീവിന്റെ കസ്റ്റഡി മരണം സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യമെങ്കില്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കുമെന്ന് മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് ജസ്റ്റിസ് കെ. മോഹന്‍കുമാര്‍. സംസ്ഥാനത്ത് വനവാസി മേഖലയില്‍ മനുഷ്യാവകാശ ലംഘനം വ്യാപകമായിട്ടുണ്ടെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു .
ശ്രീജീവിന്റെ കസ്റ്റഡി മരണം സംബന്ധിച്ച് നേരത്തെ പരാതി ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് ലഭിച്ച റിപ്പോര്‍ട്ട് പരിശോധിച്ച് തൃപ്തികരമല്ലെങ്കില്‍ സിബിഐ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷന് സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കുമെന്നും ജസ്റ്റിസ് കെ.മോഹന്‍കുമാര്‍ പറഞ്ഞു. എല്ലാജില്ലകളിലേയും വനവാസി മേഖലയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ ഏറിവരികയാണെന്നും അദ്ദേഹം പറഞ്ഞു.സര്‍ക്കാരിന്റെ പിടിപ്പുകേടാണ് ഇതിനു കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.