കൊല്ലം : കൊല്ലം മുഖത്തലയിൽ പതിനാലുകാരന്റെ മൃതദേഹം കണ്ടെത്തി . കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം. 3 ദിവസം മുൻപ് കാണാതായ ജിത്തു ജോബിന്റെ മൃതദേഹമാണ് കണ്ടെത്തിയത് .
പോലീസ് പരിശോധനയിൽ കുട്ടിയുടെ മൃതദേഹത്തിൽ വെട്ടുകളുടെ പാടുകൾ കണ്ടെത്തി . അമ്മ കുട്ടിയെ കൊലപ്പെടുത്തിയതായാണ് പ്രാഥമിക നിഗമനം കുട്ടിയുടെ അമ്മ ജയയെ ചാത്തന്നൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു .
വീട്ടുവഴക്ക് മൂലമാണ് കുട്ടിയെ കൊലപ്പെടുത്തിയത് എന്ന് അമ്മ മൊഴി നൽകിയതായി വിവരം ലഭിച്ചു .കുണ്ടറ കുരീപ്പള്ളി ജോബ് ഭവനില്‍ ജോബ് ജി. ജോണിന്റെ മകന് ജിത്തുവാണ് മരിച്ചത്. കുണ്ടറ എംജിഡി ബോയ്സ് എച്ച്എസ് വിദ്യാര്‍ഥിയാണ് ജിത്തു.