കണ്ണൂർ : ഐ.എസിൽ ചേർന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സിറിയയിൽ കൊല്ലപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. വളപട്ടണം സ്വദേശിയും പോപ്പുലർ ഫ്രണ്ട് പ്രവർത്തകനുമായ അബ്ദുൾ മനാഫാണ് കൊല്ലപ്പെട്ടതായി വവരം ലഭിച്ചത്.
മനാഫിനൊപ്പം സിറിയയിലുള്ള മയ്യിൽ സ്വദേശി അബ്ധുൽ ഖയും എന്നയാളാണ് അബ്ധുൽ മനാഫ് കൊല്ലപ്പെട്ടെന്ന വിവരം വീട്ടിലറിയിച്ചത്. കഴിഞ്ഞ നവംബറിൽ സിറിയയിൽ വെച്ച് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായാണ് അറിയിച്ചിരിക്കുന്നത്.
ഇതോടെ കഴിഞ്ഞ ഒരു വർഷത്തിനിടെ സിറിയയിൽ കൊല്ലപ്പെട്ട മലയാളികളുടെ എണ്ണം പതിനാറായി. അടുത്ത കാലത്ത് മാത്രം അഞ്ച് മലയാളികളായ ഐ.എസ് ഭീകരർ സിറിയയിൽ വെച്ച് കൊല്ലപ്പെട്ടിരുന്നു. നേരത്തെ വളപട്ടണം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത സി.പി.എം പ്രവർത്തകൻ ഒ.ടി വിനീഷ് വധക്കേസിലെ പ്രതിയാണ് മനാഫ്. അന്ന് വിനീഷിനെ വെട്ടിയത് മനാഫ് നേരിട്ടാണെന്ന് കൂട്ടു പ്രതി കോടതിയിൽ മൊഴി നൽകിയിരുന്നു
കൂടാതെ എൻ.ഐ.എ അന്വേഷിക്കുന്ന കേസിലും മനാഫ് പ്രതിയാണ്. കണ്ണൂരിൽ നിന്നും ഐ.എസിലേക്ക് പോയ ആളുകളിൽ മനാഫുൾപ്പെടെ ഭൂരിഭാഗവും ഭാര്യയേയും കുട്ടികളെയുമുൾപ്പെടെയാണ് കൊണ്ടുപോയിരിക്കുന്നത്. കേരളത്തിൽ നിന്ന് ഐ.എസിലേക്ക് ആളുകൾ പോയ കേസ് ഇപ്പോൾ എൻ.ഐ.എയുടെ അന്വേഷണ പരിധിയിലാണുള്ളത്.