തൃശൂർ : സിപിഐ യുടെ കലാസാഹിത്യ വിഭാഗമായാ യുവ കലാ സാഹിതിയുടെ മുൻ സെക്രട്ടറി ഉൾപ്പെടെ അൻപതോളം പേർ ബിജെപി യിൽ ചേർന്നു . വികാസ് യാത്രയുടെ ഭാഗമായി നടന്ന ചടങ്ങിൽ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ അംഗത്വം വിതരണം ചെയ്തു. പാർലമെന്റ് അംഗവും കൃഷിമന്ത്രിയുൾപ്പെടെ നിരവധി എംഎൽഎ മാരെ പ്രതിനിധാനം ചെയ്യുന്ന തൃശൂർ ജില്ലയിൽ നിന്നാണ് ഇവർ ബിജെപിയിൽ എത്തുന്നത് എന്നതാണ് ഏറെ ശ്രദ്ധേയം.
വർഷങ്ങളായി സിപിഐയുടെ ശക്തികേന്ദ്രമായ തൃശൂരിൽ നിന്നാണ് അൻപതോളം പേർ ബിജെപി യിൽ ചേർന്നത് . യുവാകലാ സാഹിതി മുൻ സെക്രട്ടറി രമേശ് കുമാർ ഉൾപ്പെടെയുള്ള നേതാക്കളാണ് ബിജെപി യിൽ എത്തിയത് . കൊച്ചിൻ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് ഡോ ടി കെ വിജയരാഘവൻ തുടങ്ങി നിരവധി പ്രമുഖരാണ് ഇന്ന് ബിജെപി യിൽ അംഗത്വമെടുത്തത് .
നൂറോളം പേരാണ് ഇന്ന് ബിജെപി യിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത് . ഇടത് വലത് മുന്നണികളുടെ ഒത്തു തീർപ്പു രാഷ്ട്രീയത്തിലും , കൊലപാതകരാഷ്ട്രീയത്തിലും മനം മടുത്താണ് ബിജെപി യുമായി സഹകരിക്കാൻ തീരുമാനിച്ചതെന്ന് സിപിഐ വിട്ടു വന്നവർ വ്യക്തമാക്കി. വരാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ വിജയം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും ഇവർ പറഞ്ഞു .