തിരുവനന്തപുരം : പൊലീസ് തലപ്പത്ത് അഴിച്ചു പണി. ദക്ഷിണാമേഖല എഡിജിപി സ്ഥാനത്തുനിന്നും ബി.സന്ധ്യയെ മാറ്റി.
ബി.സന്ധ്യയ്ക്ക് പകരം അനില്‍ കാന്ത് ദക്ഷിണാമേഖല എഡിജിപിയാവും.സന്ധ്യയ്ക്ക് ട്രെയിനിംഗ് ചുമതലയാണ് നല്‍കിയിരിക്കുന്നത്.
എറണാകുളം റേഞ്ച് ഐ.ജി പി.വിജയനേയും തല്‍സ്ഥാനത്ത് നിന്ന് മാറ്റിയിട്ടുണ്ട്. വിജയനെ പോലീസ് ആസ്ഥാനത്ത് അഡ്മിനിസ്ട്രേറ്റീവ് ഐ.ജിയായി നിയമിച്ചിട്ടുണ്ട്.
വിജയ് സാക്കറെയാണ് പുതിയ എറണാകുളം റേഞ്ച് ഐജി. എഡിജിപി.കെ.പത്മകുമാറാണ് പുതിയ ട്രാന്‍സ് പോര്‍ട്ട് കമ്മീഷണര്‍.