ന്യൂഡല്‍ഹി:തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ധാരണപോലും വേണ്ടെന്ന കാരാട്ട് പക്ഷത്തിന്റെ നിലപാടിന് സിപിഎം കേന്ദ്രകമ്മിറ്റിയില്‍ അംഗീകാരം.
തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനോട് സ്വീകരിക്കേണ്ട സമീപനം സംബന്ധിച്ച് യെച്ചൂരിയുടേയും കാരാട്ട് പക്ഷത്തിന്റേയും നിലപാടുകള്‍ കേന്ദ്രകമ്മിറ്റി വോട്ടിനിട്ടിരുന്നു.ഇതിലാണ് യെച്ചൂരിയുടെ നിലപാട് തളളിയത്.31നെതിരെ 55 വോട്ടിനാണ് രേഖ തളളിയത്.
രാഷ്ട്രീയ അടവുനയത്തെക്കുറിച്ച് പ്രകാശ് കാരാട്ടും എസ് രാമചന്ദ്രന് പിളളയും ചേര്‍ന്ന് തയാറാക്കിയ ഭാഗമാകും പാര്‍ട്ടി കോണ്‍ഗ്രസ് കരട് രാഷ്ട്രീയ പ്രമേയത്തില്‍ പരിഗണിക്കുക.