ന്യൂഡല്‍ഹി:ഇന്ത്യ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തിയാണെന്നും 2018 ല്‍ ഇന്ത്യ ചൈനയെ പിന്തളളുമെന്നും റിപ്പോര്‍ട്ട്.
ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന അഞ്ച് സമ്പദ്ഘടനകളില്‍ ഒന്നാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.സാങ്ന്റം വെല്‍ത്ത് മാനേജ്മെന്റാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
ലോകത്തിലെ വികസിത രാജ്യങ്ങള്‍ 2-3 ശതമാനം വളര്‍ച്ച കൈവരിക്കുമ്പോള്‍ ഇന്ത്യ 7.5 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തുക എന്നാണ് റിപ്പോര്‍ട്ട്.
ആധാര്‍,ജന്‍ധന്‍,നോട്ട്നിരോധനം,ജിഎസ്ടി തുടങ്ങിയ പദ്ധതികള്‍ ഇന്ത്യന്‍ സമ്പദ്ഘടനയില്‍ വലിയ സ്വാധീനമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു