ദാവോസ്: 48-ാംമത് ലോക സാമ്പത്തിക ഫോറത്തിന് നാളെ തുടക്കമാകും. ദാവോസിൽ നടക്കുന്ന സാമ്പത്തിക ഫോറത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉദ്ഘാടന പ്രസംഗത്തോടെയാകും തുടക്കമാവുക.
20 വർഷത്തിനു ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ലോക സാമ്പത്തിക സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ലോകമെമ്പാടുമുള്ള രാഷ്ട്രീയ,സാമ്പത്തിക,കലാരംഗങ്ങളില്‍ നിന്ന് 3000ത്തിലധികം നേതാക്കളാണ് ഫോറത്തില്‍ പങ്കെടുക്കുക.
ഇന്ത്യൻ പ്രതിനിധികളായി ധനമന്ത്രി അരുൺ ജെയ്റ്റ്ലി, കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയല്‍, സുരേഷ് പ്രഭു, ജിതേന്ദ്ര സിംഗ്, ധര്‍മേന്ദ്ര പ്രധാന്, എംജെ അക്ബര്‍, മുഖ്യമന്ത്രിമാരായ എന്‍ ചന്ദ്രബാബു നായിഡു, ദേവേന്ദ്ര ഫഡ്നാവിസ്, വ്യവസായ പ്രമുഖര്‍ അടക്കം 130 പേർ പങ്കെടുക്കും.
സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി ഇന്ന് സ്വിറ്റ്സർലൻഡിലെത്തും. സ്വിസ് നേതാക്കളുമായി പ്രധാനമന്ത്രി നയതന്ത്ര ചർച്ചകൾ നടത്തും.