ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട ബോംബൈ ഹൈക്കോടതിയിലെ മുഴുവന്‍ ഹര്‍ജികളും സുപ്രീംകോടതിയിലേക്ക് മാറ്റാന്‍ കോടതി ഉത്തരവിട്ടു.
ഫെബ്രുവരി രണ്ടിന് കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കും.കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് അറിയിച്ചു
അതേസമയം അച്ഛന്റെ മരണത്തില്‍ തനിക്കും കുടുംബത്തിനും യാതൊരു സംശയങ്ങളുമില്ലെന്ന് ജസ്റ്റിസ് ലോയയുടെ മകന് അനുജ് വ്യക്തമാക്കിയിരുന്നു .
രാഷ്ട്രീയക്കാര്‍ അവരുടെ താത്പര്യത്തിനു വേണ്ടി മരണം ഉപയോഗിക്കുകയാണ് . ദയവായി തങ്ങളുടെ കുടുംബത്തെ ശല്യപ്പെടുത്തരുതെന്നും അനൂജ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ലോയ കുടുംബത്തിന്റെ അഭിഭാഷകനായ അമീര്‍ നായിക്കിനൊപ്പമായിരുന്നു അനൂജിന്റെ പത്ര സമ്മേളനം. ഈ വിഷയം രാഷ്ട്രീയവത്കരിക്കേണ്ട ഒരാവശ്യവുമില്ല . മരണത്തില്‍ കുടുംബത്തിന് സംശയങ്ങളുമില്ലെന്ന് അമീര്‍ നായിക്ക് വ്യക്തമാക്കി.
നാഗ്പൂരില്‍ വച്ച് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരണപ്പെട്ട ജസ്റ്റിസ് ലോയയുടെ മരണത്തില്‍ വിവാദമുണ്ടാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിച്ചിരുന്നു . കഴിഞ്ഞ ദിവസം നാല് ജഡ്ജിമാരുടെ പത്രസമ്മേളനത്തിനു പിന്നില്‍ ഇതാണെന്ന് വരുത്തിതീര്‍ക്കാനും ശ്രമം നടന്നിരുന്നു . എന്നാല്‍ ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനയച്ച കത്തില്‍ ഇത് സംബന്ധിച്ച യാതൊരു പരാമര്‍ശവും ഉണ്ടായിരുന്നില്ല