ചെന്നൈ: വിക്ഷേപണത്തിന് ഒരുങ്ങുന്ന ജിസാറ് -11 ആയിരിക്കും വിദേശ റോക്കറ്റിന്റെ സഹായത്തോടെ ഇന്ത്യ വിക്ഷേപിക്കുന്ന അവസാന ഉപഗ്രഹമെന്ന് ഐഎസ് ആര്‍ഒ ചെയര്‍മാല്‍ കെ.ശിവന് പറഞ്ഞു.
ഇനി സ്വന്തം റോക്കറ്റുകളില്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനുളള അവസാനവട്ട തയ്യാറെടുപ്പുകളിലാണ് ഇന്ത്യ.
ഭാരമുളള ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിനായി ഇന്ത്യ വികസിപ്പിച്ചെടുത്ത ജിഎസ്എല്‍വി എംകെ 3 യുടെ ശക്തി വര്‍ധിപ്പിക്കുകയാണ് ഐഎസ്ആര്‍ഒ.നിലവില്‍ 3 ടണ്‍ ആണ് ജിഎസ്എല്‍വിയുടെ വാഹക ശേഷി.ഇത് 6 ടണ്ണിലേക്കുയര്ത്താനുളള ശ്രമത്തിലാണ് ഐഎസ്ആര്‍ഒ.
കൂടാതെ പുനഃരുപയോഗിക്കാന്‍ കഴിയുന്ന തരത്തിലുളള ഉപഗ്രഹ വിക്ഷേപണ വാഹനങ്ങള്‍ നിര്‍മിക്കാനുളള പദ്ധതിയിലാണ് ഐഎസ്ആര്‍ഒ.