ന്യൂഡൽഹി: ഇന്ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 121-ാം ജന്മവാർഷികം. രാഷ്ട്രപതി രാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും അദ്ദേഹത്തെ അനുസ്മരിച്ചു.
ഭാരതത്തിലെ ഏതൊരു പൗരനും സുപരിചിതനായ വ്യക്തിത്വമാണ് നേതാജി സുഭാഷ് ചന്ദ്രബോസ്. അദ്ദേഹത്തിന്റെ 121ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും അദ്ദേഹത്തെ അനുസ്മരിച്ചു. ട്വിറ്ററിലൂടെയാണ് ഇരുവരും നേതാജിയുടെ ജന്മവാർഷികത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചത്.
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ പ്രതീകമാണെന്നും രാജ്യം ഏറ്റവുമധികം സ്നേഹിക്കുകയും ആദരിക്കുകയും ചെയ്ത നേതാവായിരുന്നു നേതാജിയെന്നും രാഷ്ട്രപതി അനുസ്മരിച്ചു.
സുഭാഷ് ചന്ദ്രബോസിന്റെ ധൈര്യം ഏതൊരു ഇന്ത്യൻ പൗരനും കരുത്താണെന്നും അഭിമാനിക്കാവുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ജന്മവാർഷികത്തിൽ പ്രണാമം അർപ്പിക്കുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. പ്രധാനമന്ത്രിയുടെ ട്വിറ്റർ സന്ദേശത്തിനൊപ്പം അദ്ദേഹം വീഡിയോയും ഷെയർ ചെയ്തിട്ടുണ്ട്.