റാഞ്ചി:ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിനെതിരായ കാലിത്തീറ്റ കുംഭകോണ കേസില്‍ റാഞ്ചി പ്രത്യേക കോടതി ഇന്ന് വിധി പറയും. കാലിത്തീറ്റ കുംഭകോണത്തിലെ ആറ് കേസുകളില്‍ മൂന്നാമത്തെ കേസിലാണ് ഇന്ന് വിധി പറയുക.
ആദ്യത്തെ രണ്ട് കേസുകളില്‍ അഞ്ച് വര്‍ഷവും, മൂന്നര വര്‍ഷവും ശിക്ഷ ലഭിച്ച ലാലു, ഇപ്പോള്‍ ജയിലിലാണ്. മൂന്നാമത്തെ കേസിലും ശിക്ഷ വിധിക്കുകയാണെങ്കില്‍, ലാലുവിന്റെ ജയില്‍വാസം നീളും.
1991-94 കാലയളവില്‍ കാലിത്തീറ്റ വിതരണം ചെയ്യാനെന്ന പേരില്‍ വ്യാജ രേഖകള്‍ ഹാജരാക്കി ട്രഷറിയില്‍ നിന്ന് 84.5 ലക്ഷം പിന്‍വലിച്ച കേസില്‍ ലാലുപ്രസാദ് യാദവ് ഉള്‍പ്പടെ 15 പേര് കുറ്റക്കാരാണെന്ന് റാഞ്ചി പ്രത്യേക സിബിഐ കോടതി കണ്ടെത്തിയിരുന്നു.
കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് 3 കേസുകള്‍ കൂടി കോടതിയുടെ പരിഗണനയിലാണ്