അഹമ്മദാബാദ്:ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ സഞ്ജയ് ലീലാ ബന്‍സാലിയുടെ പദ്മാവത് വ്യാഴാഴ്ച റിലീസാകാനിരിക്കെ ചിത്രത്തിനെതിരെ അഹമ്മദാബാദില്‍ വ്യാപക പ്രതിഷേധം.
ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് രജ് പുത് കര്‍ണി സേനയുടെ നേത്യത്വത്തിലാണ് പ്രതിഷേധം നടത്തിയത്.
പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും കടകള്‍ക്കും മാളുകള്‍ക്കും നേരെ കല്ലേറ് നടത്തുകയും ചെയ്തു.
പ്രതിഷേധം അക്രമാസക്തമായതോടെ പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാന് പോലീസിന് ആകാശത്തേക്ക് രണ്ടു റൗണ്ട് വെടിവെപ്പ് നടത്തേണ്ടി വന്നു.
അഹമ്മദാബാദിലെ ഹിമാലയ മാളിന് മുന്നിലായിരുന്നു പ്രതിഷേധം.സംഭവത്തില്‍ 10 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.