റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസുമായി ബന്ധപ്പെട്ട മൂന്നാം കേസിലും ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.റാഞ്ചി പ്രത്യേക സിബിഐ കോടതിയാണ് കേസ് പരിഗണിച്ചത്.
ഇന്ന് വൈകിട്ടോ നാളെയോ കോടതി കേസില്‍ ശിക്ഷ വിധിക്കും.മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയും കേസില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
കാലിത്തീറ്റ കൂംഭകോണവുമായി ബന്ധപ്പെട്ട് 6 കേസുകളില്‍ മൂന്നാമത്തെ കേസാണ് കോടതി ഇന്ന് പരിഗണിച്ചത്.ആദ്യത്തെ രണ്ട് കേസുകളില്‍ അഞ്ച് വര്‍ഷവും,മൂന്നര വര്‍ഷവും ശിക്ഷ ലഭിച്ച ലാലു ഇപ്പോള്‍ മിര്‍സ മുണ്ട ജയിലിലാണ്.
1991-94 കാലയളവില്‍ കാലിത്തീറ്റ വിതരണം ചെയ്യാനെന്ന പേരില്‍ വ്യാജ രേഖകള്‍ ഹാജരാക്കി ട്രഷറിയില്‍ നിന്ന് 84.5 ലക്ഷം പിന്‍വലിച്ച കേസില്‍ ലാലുപ്രസാദ് യാദവ് ഉള്‍പ്പടെ 15 പേര് കുറ്റക്കാരാണെന്ന് റാഞ്ചി പ്രത്യേക സിബിഐ കോടതി കണ്ടെത്തിയിരുന്നു.