ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് പ്രവാസി സമൂഹത്തിന്റെ അഭിനന്ദനവും നന്ദിയും.മസ്തിഷ്കാഘാതം സംഭവിച്ച് ദുബായിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഭര്‍ത്താവിനെ സന്ദര്‍ശിക്കാന്‍ ഗരിമ എന്ന യുവതിക്ക് സുഷമാ സ്വരാജ് ഇടപെട്ട് അടിയന്തര വിസ ലഭ്യമാക്കിയതാണ് പ്രവാസി സമൂഹത്തിന്റെ പ്രശംസയ്ക്ക് ഇടയാക്കിയിരിക്കുന്നത്.
അടിയന്തരവിസയ്ക്ക് അപേക്ഷ നല്കിയ ഗരിമ വെള്ളി, ശനി അവധി ദിവസങ്ങള്‍ വരുന്നതിനാല്‍ വിസ ലഭിക്കാന്‍ വൈകുമോയെന്ന ആശങ്ക പങ്കുവെച്ച് സുഷമസ്വരാജിനോട് സഹായമഭ്യര്‍ഥിച്ച് ട്വീറ്റ് ചെയ്യുകയായിരുന്നു.ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ട സുഷമ സ്വരാജ് ആശുപത്രിയില്‍ ഭര്‍ത്താവിന് ആവശ്യമായ സഹായം നല്‍കാനും വിസ എളുപ്പത്തില്‍ ലഭ്യമാക്കാനും കോണ്‍സല്‍ ജനറല്‍ വിപുലിന് നിര്‍ദ്ദേശം നല്കി.
ഇതോടെ ശനിയാഴ്ച രാവിലെ തന്നെ ഗരിമക്ക് ഭര്‍ത്താവിന്റെ അരികിലെത്താന്‍ സാധിച്ചു.ഇത്തരം നടപടികള്‍ കഴിഞ്ഞ സര്‍ക്കാരുകളുടെ കാലത്ത് സ്വപ്നം കാണാന്‍ പറ്റാത്തതായിരുന്നെന്നാണ് ഭൂരിപക്ഷം പ്രവാസികളുടെയും അഭിപ്രായം.
ഒരു ട്വീറ്റ് കൊണ്ട് മാത്രം സാധാരണക്കാര്‍ക്ക് സഹായം ലഭിക്കുന്ന സാഹചര്യത്തിലേക്ക് സര്‍ക്കാര്‍ സംവിധാനം മാറിയത് പ്രവാസികള്‍ക്കിടയില്‍ സുരക്ഷിതത്വ ബോധം വര്‍ധിപ്പിച്ചിട്ടുണ്ട്