ഷോപ്പിയാൻ: കശ്മീരിൽ രണ്ട് ഭീകരനെ സുരക്ഷാ സേന വധിച്ചു. ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്.
ഇവരുടെ കൈവശമുണ്ടായിരുന്ന ആയുധ ശേഖരം പിടികൂടി.
ഏറ്റുമുട്ടലിനിടെ ഒരു കുട്ടി മരിച്ചു. രണ്ട് സ്ത്രീകൾക്ക് പരുക്കേറ്റിട്ടുണ്ട്. ഭീകരർക്ക് വേണ്ടിയുള്ള തിരച്ചിൽ മേഖലയിൽ പുരോഗമിക്കുകയാണ്.