ലാഹോര്‍: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹാഫിസ് സയീദിനെ അറസ്റ്റ് ചെയ്യാനുളള നീക്കത്തെ പാകിസ്ഥാന് കോടതി തടഞ്ഞു.
ഹാഫിസ് സയീദ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് കോടതിയുടെ നിര്‍ദ്ദേശം.യുഎന്‍ രക്ഷാസമിതിയുടെ പാക് സന്ദര്‍ശനത്തോട് അനുബന്ധിച്ച് തന്നെ അറസ്റ്റ് ചെയ്യാനുളള നീക്കം നടക്കുന്നതായി കാട്ടിയാണ് ഹാഫീസ് സയീദ് കോടതിയെ സമീപിച്ചത്.
തെളിവുകളുടെ അഭാവം എന്ന കാരണം ഉന്നയിച്ച് പാകിസ്ഥാന് കോടതി ഹാഫിസ് സയീദിനെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചിരുന്നു.എന്നാല്‍ കശ്മീരില്‍ കലാപം അവശ്യപ്പെട്ടുകൊണ്ട് ഹാഫിസ് സയീദ് വീണ്ടും രംഗത്ത് എത്തിയതോടെ അമേരിക്ക ഉള്‍പ്പെടെയുളള രാജ്യങ്ങള്‍ സയീദിനെ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.