ന്യൂഡൽഹി : ഭാരതത്തിന്റെ അറുപത്തൊൻപതാം റിപ്പബ്ളിക്ക് ദിനാഘോഷങ്ങൾക്ക് തലസ്ഥാനത്ത് തുടക്കമായി . രാഷ്ട്രത്തിനു വേണ്ടി വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് അമർ ജവാൻ ജ്യോതിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം അർപ്പിച്ചു.
പത്തു രാഷ്ട്രത്തിന്റെ തലവന്മാർ ഇക്കുറി റിപ്പബ്ളിക്ക് ദിനാഘോഷങ്ങളിൽ പങ്കെടുക്കുന്നുണ്ട് . അശ്വാരൂഢ സേനയുടെ അകമ്പടിയോടെ രാഷ്ട്രപതി എത്തി. ധീര സൈനികരുടെ ബലിദാനത്തിന് രാഷ്ട്രത്തിന്റെ ആദരമായി പുരസ്കാരങ്ങൾ വിതരണം ചെയ്തു. തുടർന്ന് രാഷ്ട്രപതി സേനാ വിഭാഗങ്ങളുടെ മാർച്ച് പാസ്റ്റിന് അഭിവാദ്യം സ്വീകരിക്കുന്നു