മലപ്പുറം: മതമൗലിക വാദ സംഘടനകളുടെ ഭീഷണി അവഗണിച്ച് ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായി മുസ്ലീം സ്ത്രീ ജുമുഅ നമസ്കാരത്തിന് നേതൃത്വം നല്കി. മലപ്പുറം വണ്ടൂരില്‍ ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയുടെ നേതൃത്വത്തിലായിരുന്നു വെള്ളിയാഴ്ചയിലെ പ്രാര്‍ത്ഥന ജനറല്‍ സെക്രട്ടറി ജാമിദയാണ് ഇമാം ആയത്.
മുസ്ലീം സമൂഹത്തിനിടയില്‍ വെള്ളിയാഴ്ച നമസ്കാരത്തിന് നേതൃത്വം നല്‍കുക സാധാരണ പുരുഷന്മാരാണ്. എന്നാല്‍ ഇത്തരമൊരു നിര്‍ബന്ധം ഖുര്‍ആനില്‍ ഇല്ലെന്നാണ് ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയുടെ വാദം. പൗരോഹിത്യത്തിനെതിരായ നിലപാടിന്റെ ഭാഗമായാണ് ജുമ നമസ്കാരത്തിന് നേതൃത്വം നല്‍കിയതെന്ന് ജാമിദ പറഞ്ഞു
ജുമുഅ നമസ്കാരത്തിന് നേതൃത്വം നല്‍കുമെന്നറിയിച്ചപ്പോള്‍ മുതല്‍ തുടര്‍ച്ചയായി ഭീഷണിയുണ്ടായിരുന്നു. നമസ്കാരത്തിന് നേതൃത്വം നല്‍കുന്നത് മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും ജാമിദ പറഞ്ഞു
അമേരിക്കയിലെ നവോത്ഥാന മുസ്ലിം വനിത നേതാവായിരുന്ന ആമിന വദൂദ് ആണ് ആദ്യമായി ജുമുഅയ്ക്ക് നേതൃത്വം നല്‍കിയത്. ഈ മാതൃക ഇന്ത്യയിലും നടപ്പാക്കാനാണ് ചേകന്നൂര്‍ മൗലവിയുടെ ആദര്‍ശം പിന്തുടരുന്ന ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയുടെ ശ്രമം.