ലോകത്തിലെ ആദ്യത്തെ വൈറ്റമിന്‍ ഡി വെള്ളം വിപണിയിലെത്തിച്ച് ദുബായ്. അബുദാബിയില്‍ നടക്കുന്ന അന്താരാഷ്ട്ര ജല സമ്മേളനത്തിലാണ് വൈറ്റമിന്‍ ഡി വെള്ളം പുറത്തിറക്കിയത്
ഓറഞ്ച് നിറത്തിലുള്ള ബോട്ടിലിൽ ‘അല്‍ ഐന്‍ വൈറ്റമിന്‍ ഡി’ എന്ന പേരിലാണ് വെള്ളം സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ എത്തിച്ചിരിക്കുന്നത്.
ഊര്‍ജ്ജ വകുപ്പ് മന്ത്രി സുഹൈല്‍ മൊഹമ്മദ് ഫറജ് അല്‍ മസ്റോയുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്. 500 മില്ലി ലിറ്റര്‍ ബോട്ടിലിലെ വെള്ളത്തിനു രണ്ടു ദിര്‍ഹമാണ് വില. അഗതിയ ഗ്രൂപ്പാണ് വൈറ്റമിന്‍ ഡി വെള്ളത്തിന്റെ നിര്‍മ്മാതാക്കള്‍.
യാതൊരു പ്രിസര്‍വേറ്റീവുകളും ഉപയോഗിക്കാത്ത വെള്ളം നൂറുശതമാനം സുരക്ഷിതമാണെന്ന് നിർമ്മാതാക്കൾ അവകാശപ്പെട്ടു.
കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ ഉപയോഗിക്കാമെന്നും,സുരക്ഷിതമാണിതെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ദിവസവും മൂന്ന് ലിറ്റര്‍ അല്‍ ഐന്‍ വൈറ്റമിന്‍-ഡി വെള്ളം കുടിച്ചാല്‍ ആവശ്യമായതിന്റെ പകുതി വൈറ്റമിന്‍-ഡി ശരീരത്തിന് ലഭിക്കുമെന്നാണ് നിർമ്മാതാക്കളുടെ അവകാശം.