തുറവൂര്‍: മുത്തലാക്കിന്റെ ജീവിക്കുന്ന ഇരയാണ് ആലപ്പുഴ തുറവൂര്‍ സ്വദേശിനി നിഷ .ജീവിക്കാന്‍ മറ്റൊരു വഴിയും ഇല്ലാത്ത സാഹചര്യത്തില്‍ ഭര്‍ത്താവായിരുന്ന ഷിഹാബിന്റെ പള്ളിയായ വടക്കനാര്യാട് മുസ്ലീം പള്ളിക്കു മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹം നടത്തുകയാണ് ഈ യുവതി .
മുത്തലാഖ് പ്രകാരം ലഭിക്കേണ്ട നഷ്ടപരിഹാരം പോലും ലഭ്യമാക്കാതെ ഷിഹാബിന് രണ്ടാമത് വിവാഹം കഴിക്കാനുള്ള സൗകര്യം പള്ളി ഒരുക്കി നല്കി എന്നാരോപിച്ചാണ് ഇവരുടെ സമരം .
2005 ല്‍ ആലപ്പുഴ കുത്തിയതോട് മഹല്ലില്‍ വെച്ചായിരുന്നു നിഷയും ഷിഹാബും മുസ്ലീം മതാചാര പ്രകാരം കല്യാണം കഴിച്ചത് .
ബന്ധത്തില്‍ മൂന്ന് കുട്ടികള്‍ ഉണ്ട് .കുട്ടികള്‍ക്കും തനിക്കും ഷിഹാബ് ചിലവിനു നല്‍കാതെ ആയതോടെ ആണ് ബന്ധത്തില്‍ വിള്ളല്‍ വീണത് .
പിന്നീട് നിഷ കുടുംബ കോടതിയെ സമീപിച്ചു .കേസില്‍ ശിഹാബ് പതിനഞ്ചു ലക്ഷം രൂപ നല്‍കണം എന്നായിരുന്നു വിധി .എന്നാല്‍ വിധിയെ ലംഘിച്ചു കൊണ്ടാണ് തന്നെ പോലും അറിയിക്കാതെ ഷിഹാബ് മുതലാക്കു ചൊല്ലി രണ്ടാം വിവാഹം കഴിച്ചതെന്ന് നിഷ പറയുന്നു .
രണ്ടാം വിവാഹം കഴിഞ്ഞു ആറ് മാസം കഴിഞ്ഞിട്ടും ഈ തുക ഇയാള്‍ നല്‍കിയിട്ടില്ല .ഈ സാഹചര്യത്തിലാണ് ഷിഹാബിന് രണ്ടാം വിവാഹം നടത്തി കൊടുത്ത വടക്കനാര്യാട് മുസ്ലീം പള്ളിക്കു മുന്നില്‍ നിഷ സമരം നടത്തുന്നത് .എന്നാല്‍ വധ ഭീക്ഷണി ഉള്‍പ്പെടെ തനിക്ക് നേരെ ഉണ്ടെന്നും ഇവര്‍ ആരോപിക്കുന്നു .
പറക്കമുറ്റാത്ത കുട്ടികളുമായി നിത്യ ചിലവിനു പോലും പണമില്ലാത്ത അവസ്ഥയില്‍ ആണ് ഈ കുടുംബം .എങ്കിലും നീതി ലഭിക്കുനത് വരെ സമരം തുടരാനാണ് നിഷയുടെ തീരുമാനം.