കൊച്ചി: എറണാകുളം വെല്ലിങ്ടണ്‍ ഐലന്‍ഡിലെ ഫാക്ടിന്റെ അമോണിയ പ്ലാന്റില്‍ ചോര്‍ച്ച
പ്ലാന്റില്‍ നിന്ന് അമോണിയ കയറ്റുന്നതിനിടെ പൈപ്പ് പൊട്ടിത്തെറിക്കുകയായിരുന്നു.പ്ലാന്റിന്റെ സമീപത്തെ വിദ്യാലയത്തില്‍ നിന്ന് വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു.
ഒന്നരയോടെയാണ് പ്ലാന്റില്‍ ചോര്‍ച്ചയുണ്ടായത്.അന്തരീക്ഷത്തിലിപ്പോഴും അമോണിയ കെട്ടിനില്‍ക്കുന്ന സ്ഥിതിയാണ്.
ശ്വാസതടസ്സം നേരിട്ട കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവിടേക്കുളള ഗതാഗതം നിരോധിച്ചു.