തിരുവനന്തപുരം: ഫോണ്‍ കെണി കേസില്‍ മുന്‍മന്ത്രി എ.കെ ശശീന്ദ്രനെ കോടതി കുറ്റവിമുക്തനാക്കി.പരാതിക്കാരി പരാതി നിഷേധിച്ചതിനെ തുടര്‍ന്നാണ് വിധി.തിരുവനന്തപുരം സിജെഎം കോടതിയാണ് കേസ് പരിഗണിച്ചത്.
തന്നെ ആരും ശല്യം ചെയ്തിട്ടില്ലെന്നും ഫോണില്‍ അശ്ലീലമായി സംസാരിച്ചത് ശശീന്ദ്രനാണോ എന്ന് ഉറപ്പില്ലെന്നുമാണ് പെണ്‍കുട്ടി കോടതിയെ അറിയിച്ചത്.
2017 മാര്‍ച്ച് 26 നാണ് ഫോണ്‍ കെണി വിവാദത്തെ തുടര്‍ന്ന് പിണറായി മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരുന്ന എ.കെ ശശീന്ദ്രന് രാജിവെയ്ക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് മംഗളം ചാനല്‍ സിഇഒ അജിത്കുമാര്‍ ഉള്‍പ്പെടെയുളളവരെ അറസ്റ്റ് ചെയ്തിരുന്നു.വിവാദത്തെ തുടര്‍ന്ന് ശശീന്ദ്രന് രാജിവെച്ചതോടെ ആ ഒഴിവില്‍ എന്‍സിപി കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി ചുമതലയേറ്റു.എന്നാല്‍ കായല്‍ കയ്യേറ്റവുമായു ബന്ധപ്പെട്ട് തോമസ് ചാണ്ടിയും മന്ത്രിസ്ഥാനം രാജിവെച്ചു
അതേസമയം കേസ് ഒഴിവായതിനാല്‍ ശശീന്ദ്രന് വീ്ണ്ടും മന്ത്രിയാകുമെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരന് മാസ്റ്റര്‍ പറഞ്ഞു.