ചടയമംഗലം:കൊല്ലം ജില്ലയില്‍ കോളറ സ്ഥിരീകരിച്ചു.ചടയമംഗലത്ത് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയായ റൗകള് ഇസ്ലാമിനാണ് കോളറ സ്ഥിരീകരിച്ചത്.
ശാരീരിക അസ്വസ്ഥത മൂലം കടക്കല്‍ ആശുപത്രിയില്‍ എത്തിച്ച ഇയാളെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരിന്നു .
മൈക്രോ ബയോളജി വിഭാഗത്തിന്റെ പരിശോധനയിലാണ് കോളറ ബാധിച്ചതായി സ്ഥിരീകരിച്ചത് .തുടര്‍ന്നു ആരോഗ്യ വകുപ്പും പഞ്ചായത്ത് ഭരണകൂടവും മറ്റു അനുബന്ധ വകുപ്പുകളും ചേര്‍ന്ന് വേണ്ട മുന്‍കരുതലുകള്‍ എടുക്കുന്നതിനായി ചര്‍ച്ച നടത്തി.
പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രതേകിച്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നിടത് ബോധവത്കരണം നടത്താനും വീടുകളില്‍ സൂപ്പര്‍ ക്ലോറിനേഷന് നടത്താനും തീരുമാനിച്ചതായി ഡെപ്യൂട്ടി ഡിഎംഒ പറഞ്ഞു .
ജില്ലയിലെ ജനങ്ങളോട് ജാഗ്രത പാലിക്കാനും ശുദ്ധ ജലം ഉപയോഗിക്കാനും ആരോഗ്യ വകുപ്പ് നിര്‍ദേശച്ചിട്ടുണ്ട്.ചടയമംഗലം സര്‍ക്കാര്‍ ആശുപത്രിയില്‍ നാളെ മുതല്‍ ബോധവത്കരണ ക്യാമ്പയിനും അന്യസംസ്ഥാന തൊഴിലാളിള്‍ക്കു അവരുടെ ഭാഷയില്‍ മുന്‍കരുതല്‍ എടുക്കാനുള്ള നിര്‍ദേശവും നല്‍കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു