തിരുവനന്തപുരം: ദാഖി ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിച്ചതിന് ദുരന്ത നിവാരണ വിഭാഗത്തെ രൂക്ഷമായി വിമര്‍ശിച്ച് റിച്ചാര്‍ഡ് ഹെ എം.പി.
ദുരന്തനിവാരണ വിദഗ്ധന്റെ അഭാവമാണ് വ്യാപ്തി വര്‍ധിപ്പിച്ചതെന്നും വലിയ കെട്ടിടം പണിതുവച്ചതുകൊണ്ട് ഗുണമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൃത്യമായ പദ്ധതി റിപ്പോര്‍ട്ടു നല്കിയാല് ബേപ്പൂര്‍ തുറമുഖവികസനത്തിന് ആവശ്യമായ ഫണ്ട് കേന്ദ്രത്തില്‍ നിന്നും വാങ്ങിച്ചുതരാമെന്നും അദ്ദേഹം മത്സ്യത്തൊഴിലാളികള്‍ക്ക് ഉറപ്പുനല്‍കി.
ദുരന്തനിവാരണ വിദഗ്ധന്‍ സ്ഥലത്തുണ്ടാവാതിരുന്നത് രക്ഷാപ്രവര്‍ത്തനത്തെ ഏകോപിപിക്കുന്നതിന് തടസമായി. കേന്ദ്രം നല്കിയ മുന്നറിയിപ്പ് സംസ്ഥാനം അവഗണിച്ചതും ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിക്കാന്‍ ഇടയാക്കിയനെന്നും എം.പി പറഞ്ഞു.
ബേപ്പൂര്‍ തുറമുഖത്തിന്റെ സമഗ്രവികസനത്തിനായി കേന്ദ്രസംസ്ഥാന ബജറ്റുകളില്‍ ഉള്‍പ്പെടുത്തി ഫണ്ടുലഭ്യമാക്കാന് ഒട്ടേറെ നിര്‍ദ്ദേശങ്ങളാണ് തൊഴിലാളികള്‍ മുന്നോട്ടുവച്ചത്.
പദ്ധതി രേഖകള്‍ പൂര്‍ണമെങ്കില്‍ കേന്ദ്രത്തില്‍ നിന്ന് ഫണ്ട് ഉറപ്പാക്കുമെന്നും സംസ്ഥാനം ഇത് കാര്യക്ഷമമായി വിനിയോഗിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.