കൊച്ചി: നടന് ഉണ്ണി മുകുന്ദന് പ്രതിയായ കേസില്‍ പരാതിക്കാരിയായ യുവതിയെ വിസ്തരിച്ചു.എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രറ്റ് കോടതിയാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്.
കോട്ടയം സ്വദേശിനിയായ യുവതിയാണ് ഉണ്ണിമുകുന്ദനെതിരെ പരാതി നല്‍കിയത്.തിരക്കഥാകൃത്തായ യുവതി കഥപറയാന്‍ മുറിയില്‍ എത്തിയപ്പോള്‍ ഉണ്ണി മുകുന്ദന് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ ആരോപണം.
എന്നാല്‍ യുവതി പറയുന്നത് സത്യമല്ലെന്നും തന്നെ കേസില്‍ കുടുക്കാതിരിക്കാന്‍ 25 ലക്ഷം രൂപ തരണമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഉണ്ണിമുകുന്ദന് പരാതിയില്‍ പറഞ്ഞു.
അടുത്ത മാസം 24 ന് കേസ് വീണ്ടും കോടതി പരിഗണിക്കും