Janakshemam

ജനക്ഷേമം: പ്രധാനമന്ത്രി ആവാസ് യോജന – ഗ്രാമീൺ

2022 ഓടെ ഭാരതത്തിൽ സ്വന്തമായി വീടില്ലാത്ത ഒരാൾ പോലും ഉണ്ടാകരുതെന്നതാണ് കേന്ദ്രസർക്കാരിന്റെ പ്രഖ്യാപിത നയം. ഇതിന്റെ ഭാഗമായി രാജ്യത്തെ ഗ്രാമീണ മേഖലകളിലെ  ഭാവനരഹിതർക്കായി നടപ്പിലാക്കിവരുന്ന ഭവനനിർമ്മാണ പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. ഈ പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങളാണ് ജനക്ഷേമത്തിൽ.

ദാരിദ്ര്യ രേഖക്ക് താഴെയുള്ള രാജ്യത്തെ ലക്ഷക്കണക്കിന് കുടുംബങ്ങൾക്കാണ് പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീൺ തുണയായത്. അടിസ്ഥാനസൗകര്യമുള്ളതും ഗുണനിലവാരമുള്ളതുമായ വീടുകൾ നിർമ്മിച്ചുനൽകുന്നതിനൊപ്പം ഗ്രാമീണ ജനതയുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്നതും ഈ പദ്ധതിയുടെ മുഖ്യലക്ഷ്യമാണ്.

തദ്ദേശ്വസ്വയംഭരണവകുപ്പിന്റെ കീഴിൽ ബ്ലോക്ക് പഞ്ചായത്തുകളാണ് പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീൺ പദ്ധതി നിർവഹണ ഏജൻസിയായി പ്രവർത്തിക്കുന്നത്. ഗ്രാമവികസന കമ്മീഷണറുടെ  മേൽനോട്ടത്തിൽ ബ്ലോക്ക് ഓഫീസുകൾ വഴി പദ്ധതി ഏകോപിപ്പിക്കുന്നതിന് പ്രത്യേക  സംവിധാനമാണ് നടപ്പിലാക്കിയിരിക്കുന്നത്. ആധുനിക സോഫ്റ്റ് വെയറും ആധാർ അധിഷ്ഠിത സംവിധാനങ്ങളുമെല്ലാം പദ്ധതിയുടെ നടത്തിപ്പ് വേഗത്തിലാക്കുന്നു. ദേശീയതലത്തിലുള്ള മോണിറ്ററിങ് പദ്ധതിയുടെ സുതാര്യത ഉറപ്പാക്കുന്നു.

ഗുണഭോക്താക്കൾക് ഗുണകരമായ രീതിയിൽ രാജ്യവ്യാപകമായി  ഒരു ഭവനനിർമ്മാണ പദ്ധതി  എങ്ങനെ  വിജയകരമായി നടപ്പിലാക്കാം എന്നതിന്റെ ഉദാഹരണമാണിത്. സുതാര്യതയും സാങ്കേതിക തികവും കൊണ്ട് ശ്രദ്ധേയമായ  പ്രധാനമന്ത്രി ആവാസ് യോജന ലോകരാഷ്ട്രങ്ങൾക്കുതന്നെ മാതൃകയാകുകയാണ്.

84 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close