ദുബായ്:അബുദാബി ബിഗ് ടെന്‍ നറുക്കെടുപ്പില്‍ മലയാളിക്ക് 17.5 കോടി സമ്മാനം.സുനില്‍ മാപ്പറ്റ കൃഷ്ണന്‍കുട്ടി നായര്‍ക്കാണ് ജാക്ക്പോട്ട് അടിച്ചത്.
അബുദാബി അന്തരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് സമ്മാനത്തിന് അര്‍ഹമായ 016899 എന്ന നമ്പറുളള ടിക്കറ്റ് സുനില്‍ എടുത്തത്.
സുനിലിന്റെ അടുത്ത സുഹൃത്തുക്കളായ ദിപിന്‍ദാസ്,അഭിലാഷ്,സൈനുദ്ദീന്‍,ശംസുദ്ദീന്‍ എന്നിവരും ടിക്കറ്റന്റെ വിലയായ 500 ദിര്‍ഹത്തില്‍ പങ്കാളികളാണ്.
ഇവരുമായി സമ്മാനതുക പങ്കിടുമെന്ന് സുനില്‍ പറഞ്ഞു.യുഎഇയില്‍ സെയില്‍സ് എക്സിക്യൂട്ടിവാണ് സുനില്‍.