തിരുവനന്തപുരം: നിരവധി വിവാദങ്ങള്‍ക്ക് നടുവിലാണ് സിപിഎം ജില്ലാസമ്മേളനം സമാപിച്ചത്.മുഖ്യമന്ത്രിക്കടക്കം രൂക്ഷ വിമശനമാണ് സമ്മേളനത്തില്‍ ഉയര്‍ന്നത്.
പാര്‍ട്ടിയില്‍ വിവാദങ്ങള്‍ ആളികത്തുമ്പോഴും മുഖ്യമന്ത്രി സമ്മേളനത്തിന്റെ സമാപനത്തില്‍ സമയംകണ്ടെത്തിയത് ബിജെപിക്കും ആര്‍എസ്എസ്സിനുമെതിരെ വിമര്‍ശനം ഉന്നയിക്കാനാണ്.
രാജ്യം വലിയ അരാജകത്വത്തിലേക്കാണ് പോകുന്നതെന്നും അമേരിക്കയോടൊപ്പം ചേര്‍ന്ന് രാജ്യത്തെ കോര്പ്പറേറ്റ്വത്ക്കരിക്കാനാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു
അതേസമയം കൊടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ്കൊടിയേരിയുടെ സാമ്പത്തിക തട്ടിപ്പിനെ കുറിച്ച് യാതൊരു പരാമര്‍ശവുമില്ലാതെയാണ് സമ്മേളനം സമാപിച്ചത്