ഇടുക്കി: പെരിയാര്‍ കടുവ സങ്കേതത്തിലെ കടുവകളുടെ കണക്കെടുപ്പ് ആരംഭിച്ചു. കടുവ സങ്കേതത്തിലെ 59 ബ്ലോക്കുകളുടെ സെന്‍സസ് നടപടികളാണ് പുരോഗമിക്കുന്നത്.2014 ല്‍ നടന്ന സെന്‍സസില്‍ 27 കടുവകളെയാണ് കണ്ടെത്തിയത്.
പെരിയാര്‍ കടുവാ സങ്കേതത്തില്‍ നാലു വര്‍ഷം കൂടുമ്പോഴാണ് കടുവകളുടെ കണക്കെടുപ്പ് നടക്കുന്നത്. നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷനും പെരിയാര്‍ ടൈഗര്‍ ഫൗണ്ടേഷനും ചേര്‍ന്നാണ് കണക്കെടുപ്പിന് നേതൃത്വം നല്‍കുന്നത്. രാജ്യവ്യാപകമായി നടക്കുന്ന കടുവാ സെന്‍സസിന് ഇതോടെ തുടക്കമായി.കടുവക്ക് പുറമെ മറ്റ് മൃഗങ്ങളെ വേട്ടയാടി ജീവിക്കുന്നു മാംസഭുക്കുകളെ കുറിച്ചും പഠനം നടത്തും .
രാജ്യത്തെ ഏറ്റവും വലിയ കടുവ കണക്കെടുപ്പാണ് പെരിയാര്‍ കടുവാ സങ്കേതത്തില്‍ നടക്കുന്നത്. സംസ്ഥാന വ്യാപകമായി നടത്തുന്ന കടുവ സെന്‍സസിന്റെ ഭാഗമായാണ് തേക്കടിയിലും കടുവകളുടെ എണ്ണം രേഖപ്പെടുത്തുന്നത്.
എല്ലാവര്‍ഷവും പെരിയാര്‍ കടുവാ സങ്കേതത്തില്‍ കണക്കെടുപ്പു നടത്താറുണ്ട്. 27 കടുവകളാണ് ഇപ്പോള്‍ പെരിയാര്‍ കടുവാ സങ്കേതത്തിലുള്ളത്. 2016ല്‍ സര്‍വ്വെയില്‍ 5 കടുവകള്‍ ചത്തതായി കണ്ടെത്തിയിരുന്നു. രണ്ടാംഘട്ടമായി ക്യാമറ ട്രാപ്പുകള്‍ ഉപയോഗിച്ച് സര്‍വ്വേ നടത്തും.കാഷ്ടം ആവാസവ്യവസ്ഥ കാല്‍പ്പാടുകള്‍. ഇരകളുടെ അവശിഷ്ടം എന്നിവയും പഠനത്തിനു വിധേയമാക്കും. പ്രത്യേക പരിശീലനം ലഭിച്ച 198 വനം ഉദ്യോഗസ്ഥരാണ് സര്‍വ്വേയില്‍ പങ്കെടുക്കുന്നത്. സര്‍വ്വെ 9 ന് സമാപിക്കും.